അബുജ: വടക്കുകിഴക്കൻ നൈജീരിയയിൽ ഇസ്ലാമിക് സ്റ്റേറ്റ് വെസ്റ്റ് ആഫ്രിക്ക പ്രൊവിൻസ് നടത്തിയ ശക്തമായ ആക്രമണങ്ങളിൽ 65 സൈനികർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. ബോർണോ സംസ്ഥാനത്തെ നാല് പ്രധാന സൈനിക ക്യാമ്പുകൾ ഭീകരർ ആക്രമിച്ചു കീഴടക്കി. ആധുനിക ആയുധങ്ങളും ഡ്രോണുകളും ഉപയോഗിച്ചാണ് ഭീകരർ സൈനിക കേന്ദ്രങ്ങളിൽ ആക്രമണം അഴിച്ചുവിട്ടത്.
സൈനികരെ വധിച്ചതിന് പുറമെ സ്ത്രീകളും കുട്ടികളും ഉൾപ്പെടെ മുന്നൂറോളം സാധാരണക്കാരെ ഭീകരർ തട്ടിക്കൊണ്ടുപോയതായും വിവരമുണ്ട്. നിലവിൽ മേഖലയിൽ സൈന്യവും ഭീകരരും തമ്മിലുള്ള ഏറ്റുമുട്ടൽ രൂക്ഷമായി തുടരുകയാണ്. രാജ്യം വലിയൊരു സുരക്ഷാ പ്രതിസന്ധി നേരിടുമ്പോൾ സർക്കാർ വേണ്ടത്ര ഗൗരവം കാണിക്കുന്നില്ലെന്ന പ്രതിഷേധം ജനങ്ങൾക്കിടയിൽ ശക്തമാണ്.

Comments are closed.