Ultimate magazine theme for WordPress.

യുകെയിൽ ജൂതർക്ക് നേരെ ഭീകരാക്രമണ പദ്ധതി: പ്രതികൾ കുറ്റക്കാരാണെന്ന് കോടതി

ലണ്ടൻ: യുകെയിലെ മാഞ്ചസ്റ്ററിൽ ജൂത സമൂഹത്തിന് നേരെ വൻതോതിലുള്ള ഭീകരാക്രമണം ആസൂത്രണം ചെയ്ത കേസിൽ രണ്ട് പേർ കുറ്റക്കാരാണെന്ന് ലണ്ടനിലെ ഓൾഡ് ബെയ്‌ലി കോടതി കണ്ടെത്തി. നൂറുകണക്കിന് ജൂതന്മാരെ കൊല്ലാൻ ലക്ഷ്യമിട്ട് തോക്ക് ആക്രമണം നടത്താൻ ഗൂഢാലോചന നടത്തിയ വാലിദ് സാദൗയി (38), അമർ ഹുസൈൻ (52) എന്നിവരെയാണ് ശിക്ഷിച്ചത്.

ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികളായ ഇവർ ഓട്ടോമാറ്റിക് തോക്കുകൾ ഉപയോഗിച്ച് മാഞ്ചസ്റ്ററിലെ ജൂത കേന്ദ്രങ്ങളിൽ ഇരച്ചുകയറി വെടിവയ്പ്പ് നടത്താനാണ് പദ്ധതിയിട്ടിരുന്നത്. മുൻകാല ഭീകരാക്രമണങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് യുകെയിലെ എക്കാലത്തെയും വലിയ കൂട്ടക്കുരുതി നടത്തുകയായിരുന്നു ഇവരുടെ ലക്ഷ്യമെന്ന് പ്രോസിക്യൂഷൻ വ്യക്തമാക്കി.

Sharjah city AG

Comments are closed.