യുഎഇൽ താപനില 43 ഡിഗ്രി സെൽഷ്യസായി ഉയരും; കാലാവസ്ഥ കേന്ദ്രം
അബുദാബി : രാജ്യത്ത് താപനില 43 ഡിഗ്രി സെൽഷ്യസായി ഉയരുകയും പകൽ സമയത്ത് പൊടി നിറഞ്ഞതുമായിരിക്കും എന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. അബുദാബിയിൽ 40 ഡിഗ്രി സെൽഷ്യസിലേക്കും ദുബായിൽ 41 ഡിഗ്രി സെൽഷ്യസിലേക്കും മെർക്കുറി ഉയരും. അബുദാബിയിൽ താപനില 27 ഡിഗ്രി സെൽഷ്യസും ദുബായിൽ 26 ഡിഗ്രി സെൽഷ്യസും വരെയാകാം എന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു .
