Ultimate magazine theme for WordPress.

മാതാപിതാക്കളെ നോക്കാത്തവരുടെ ശമ്പളം വെട്ടും; തെലങ്കാനയിൽ പുതിയ നിയമം

ഹൈദരാബാദ്: വൃദ്ധരായ മാതാപിതാക്കളെ സംരക്ഷിക്കാത്ത സർക്കാർ ജീവനക്കാർക്ക് കടുത്ത മുന്നറിയിപ്പുമായി തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി. മാതാപിതാക്കൾ നൽകുന്ന പരാതിയിൽ ജീവനക്കാർ കുറ്റക്കാരാണെന്ന് കണ്ടെത്തിയാൽ അവരുടെ ശമ്പളത്തിന്റെ ഒരു വിഹിതം സർക്കാർ പിടിച്ചെടുക്കും.  ഈ തുക മാതാപിതാക്കളുടെ ജീവനാംശമായി നൽകാനാണ് തീരുമാനം. അസം സർക്കാരിന്റെ മാതൃക പിന്തുടർന്നാണ് ഈ നിയമം കൊണ്ടുവരുന്നത്.

സംസ്ഥാനത്തെ ആരോഗ്യ മേഖലയെ ശക്തിപ്പെടുത്തുന്നതിനായി പുതിയ ആരോഗ്യ നയവും ഉടൻ പ്രഖ്യാപിക്കും. പ്രായമായവർക്കായി പ്രത്യേക സംരക്ഷണ കേന്ദ്രങ്ങൾ ആരംഭിക്കുന്നതിനായി സർക്കാർ 50 കോടി രൂപ വകയിരുത്തിക്കഴിഞ്ഞു. സാമൂഹിക പ്രതിബദ്ധതയുള്ള ഒരു സിവിൽ സർവീസ് ഉറപ്പാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

Sharjah city AG

Comments are closed.