സുരാജ്പുർ : ഹോംവർക്ക് ചെയ്യാത്തതിന്റെ പേരിൽ നാല് വയസ്സുകാരനെ സ്കൂൾ വളപ്പിലെ മരത്തിൽ കെട്ടിത്തൂക്കി ക്രൂരമായി ശിക്ഷിച്ചതായി റിപ്പോർട്ട്. ഛത്തീസ്ഗഢിലെ സുരാജ്പുർ ജില്ലയിലെ നാരായൺപുർ ഗ്രാമത്തിലാണ് മനുഷ്യ മനഃസാക്ഷിയെ ഞെട്ടിച്ച സംഭവം.
പ്രൈമറി സ്കൂളിലെ അധ്യാപികമാരാണ് കുട്ടിയോട് ഈ ക്രൂരത കാണിച്ചത്. ഈ സംഭവം പുറത്തുവന്നതോടെ വലിയ പ്രതിഷേധം ഉയർന്നിട്ടുണ്ട്.
സംഭവത്തെക്കുറിച്ച് കുട്ടിയുടെ രക്ഷിതാക്കൾ പോലീസിൽ പരാതി നൽകിയിട്ടുണ്ട്. ചൈൽഡ് പ്രൊട്ടക്ഷൻ നിയമങ്ങൾ പ്രകാരവും ബാലാവകാശ ലംഘനത്തിന് വേണ്ടിയുമാണ് അധ്യാപികമാർക്കെതിരെ കേസ് എടുത്തിരിക്കുന്നത്.
വിദ്യാഭ്യാസ വകുപ്പ് ഉടൻ തന്നെ വിഷയത്തിൽ ഇടപെടുകയും, കുട്ടിയെ ക്രൂരമായി ശിക്ഷിച്ച അധ്യാപികമാരെ സസ്പെൻഡ് ചെയ്യുകയോ പിരിച്ചുവിടുകയോ ചെയ്തതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. സ്കൂൾ അധികൃതർക്കെതിരെയും അന്വേഷണം നടക്കുന്നുണ്ട്.

Comments are closed.