Ultimate magazine theme for WordPress.

മതത്തെക്കുറിച്ച് സംസാരിക്കുന്നത് കുറ്റകരമല്ല; യു പി സോൻഭദ്ര കോടതി

ജയിലില്‍ കഴിഞ്ഞിരുന്ന 6 ക്രൈസ്തവര്‍ക്ക് മോചനം

 

ഉത്തര്‍പ്രദേശിലെ മതപരിവര്‍ത്തനവിരുദ്ധ നിയമത്തിന്റെ മറവില്‍ കുറ്റം ആരോപിക്കപ്പെട്ട് ജയിലില്‍ കഴിഞ്ഞിരുന്ന 6 ക്രൈസ്തവര്‍ക്ക് മോചനം. സോന്‍ഭദ്രായിലെ ജില്ലാക്കോടതിയാണ് മതപരിവര്‍ത്തനവിരുദ്ധ നിയമം ലംഘിച്ചതിന്റെ പേരില്‍ നവംബര്‍ അവസാനം അറസ്റ്റിലായ 6 ക്രൈസ്തവര്‍ക്ക് ക്രിസ്തുമസിന് മുന്നോടിയായി ജാമ്യം നല്‍കിയത്. പരാതിയുടെ അടിസ്ഥാനത്തില്‍ അറസ്റ്റിലായ 42 പേരില്‍ ഉള്‍പ്പെടുന്നവരാണ് ഇവര്‍ ആറ് പേരും. തന്റെ കുട്ടികളെ ട്യൂഷന്‍ പഠിപ്പിക്കുവാന്‍ വിസമ്മതിച്ചതിന്റെ പേരില്‍ നാര്‍ സിംഗ് എന്നയാൾ തങ്ങളോടു പ്രതികാരം ചെയ്തതാണെന്ന് ക്രൈസ്തവര്‍ കോടതിയെ അറിയിച്ചു.

വ്യാജവാഗ്ദാനങ്ങള്‍ നല്‍കി ആദിവാസി മേഖലകളില്‍ നിരവധി ആളുകളെ മതപരിവര്‍ത്തനം നടത്തി എന്നാരോപിച്ചുകൊണ്ട് സര്‍ക്കാര്‍ അറ്റോര്‍ണി ഇവരുടെ ജാമ്യാപേക്ഷ എതിര്‍ത്തിരുന്നു. എന്നാല്‍ തങ്ങള്‍ക്കെതിരെയുള്ള ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് 6 ക്രൈസ്തവരും വ്യക്തമാക്കി. സംഭവത്തിനു പിന്നില്‍ വ്യക്തിവൈരാഗ്യമാണെന്നും അവര്‍ കോടതിയെ അറിയിച്ചു. ‘മതം പ്രചരിപ്പിക്കുന്നതും മതത്തെക്കുറിച്ചുള്ള പോസിറ്റീവ് ഘടകങ്ങൾ പ്രോത്സാഹിപ്പിക്കുന്നതും കുറ്റകരമല്ല’ കോടതി പറഞ്ഞു. പാസ്റ്റർമാരും ഒരു കത്തോലിക്കാ പുരോഹിതനുമടക്കം 95 ക്രിസ്ത്യാനികളാണ് ഇപ്പോൾ ഉത്തർപ്രദേശിൽ അറസ്റ്റിലായിരിക്കുന്നത്.

Sharjah city AG