കൊട്ടാരക്കര : കരിക്കം ആണ്ടുപൊയ്ക സാൽവേഷൻ ആർമി കോറിൽ പ്രതിഭാ സംഗമവും പഠനോപകരണ വിതരണവും നടന്നു. വൈഎംസിഎ പ്രസിഡന്റ് കെ.ഒ.രാജുക്കുട്ടി ഉദ്ഘാടനം ചെയ്തു. ക്യാപ്റ്റൻ റിജു റാബി അധ്യക്ഷത വഹിച്ചു. ക്യാപ്റ്റൻ ജിജി മോൾ സന്ദേശം നൽകി.
സൺഡേസ്കൂൾ, വിബിഎസ് വിദ്യാർത്ഥികൾ അവതരിപ്പിച്ച പരിപാടികൾ ശ്രദ്ധേയമായി. എസ്എസ്എൽസി പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികൾക്ക് അവാർഡുകൾ സമ്മാനിച്ചു.
