കാക്കനാട് : കുടുംബങ്ങളുടെ ശാക്തീകരണം വിശ്വാസ കൈമാറ്റത്തിന് അനിവാര്യമാണെന്ന് സീറോമലബാർസഭാ മേജർ ആര്‍ച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ.
“അവനോടൊപ്പം മരിക്കാൻ നമുക്കും പോകാം” എന്നു സഹശിഷ്യന്മാരോടു പറഞ്ഞ തോമാശ്ലീഹായുടെ ജീവിതമാതൃക പ്രയാസഘട്ടങ്ങളിൽ പിന്മാറുന്നതിനുപകരം ധീരതയോടെ അവയെ നേരിടാൻ നമ്മെ സഹായിക്കുന്നതാണെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. സീറോമലബാർസഭയുടെ കേന്ദ്രകാര്യാലയമായ മൗണ്ട് സെന്റ് തോമസിൽ നടന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
