കൊച്ചി : കേരളത്തിന്റെ പ്രതീക്ഷകൾ തകർത്തെറിയുന്നതും സംസ്ഥാനത്തെ പൂർണ്ണമായും തഴഞ്ഞതുമായ ബജറ്റാണ് ധനമന്ത്രി നിർമ്മല സീതാരാമൻ അവതരിപ്പിച്ചതെന്ന് സീറോമലബാർ സഭാ അത്മായ ഫോറം.
വർഷങ്ങളായി തുടരുന്ന കേന്ദ്ര അവഗണനയ്ക്ക് ഇത്തവണത്തെ ബജറ്റിലും മാറ്റമുണ്ടായില്ലെന്നത് കേരളത്തിലെ സാധാരണക്കാരനെ വേദനിപ്പിക്കുന്നുവെന്നും കേന്ദ്ര ബജറ്റിന്റെ അവഗണനയ്ക്കെതിരെ സീറോമലബാർ സഭാ അത്മായ ഫോറം കടുത്ത പ്രതിഷേധം രേഖപ്പെടുത്തുന്നുവെന്നും അത്മായ ഫോറം സെക്രട്ടറി ടോണി ചിറ്റിലപ്പിള്ളി അറിയിച്ചു.
