തൃശൂർ : സംസ്ഥാനത്തിന് സുരേഷ് ഗോപിയടക്കം രണ്ട് കേന്ദ്ര മന്ത്രിമാരുണ്ടായിട്ടും കേന്ദ്ര ബജറ്റിൽ ആവശ്യമായ പരിഗണന ലഭിച്ചില്ലെന്ന കാരണത്തിന്റെ അടിസ്ഥാനത്തിലാണ് എം.പി. സുരേഷ് ഗോപി ‘റീൽ ഹീറോ’ മാത്രമാകരുതെന്ന് മലബാർ സഭ അൽമായ ഫോറം പറഞ്ഞത്.
എം.പി. സുരേഷ് ഗോപി സാധാരണക്കാരന്റെ ക്ഷേമത്തിന് വേണ്ടി പ്രവർത്തിക്കണമെന്നും സ്ത്രീശക്തി മോദിക്കൊപ്പം മഹിളാസമ്മേളനത്തിലെ വാക്കുകൾ പാഴ്‌വാക്കുകളായെന്നും സീറോ മലബാർ സഭാ അൽമായ ഫോറം സെക്രട്ടറി ടോണി ചിറ്റിലപ്പിള്ളി പറഞ്ഞു.
