തിരുവനന്തപുരം : കോഴിക്കോട് ബേപ്പൂരിൽ ഒരാൾക്ക് മൂന്ന് വോട്ടർ തിരിച്ചറിയൽ കാർഡ് ഉള്ളതായി കണ്ടെത്തിയതിനെ തുടർന്ന് ബന്ധപ്പെട്ട തിരഞ്ഞെടുപ്പ് ഉദോഗസ്ഥരെ സസ്പെൻഡ് ചെയ്യാൻ സംസ്ഥാനത്തെ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ് കൗൾ നിർദേശം നൽകി. രണ്ട് ഇലക്ടറൽ റജിസ്ട്രേഷൻ ഓഫീസർമാർ ,ഒരു ബൂത്ത് ലെവൽ ഓഫീസർ എന്നിവരെ സസ്പെൻഡ് ചെയ്യാൻ കോഴിക്കോട് ജില്ലാ കളക്ടർക്ക് നിർദേശം നൽകി.
