വാഷിംഗ്ടൺ : തങ്ങൾ ഇനിയും ബഹിരാകാശ യാത്രകൾക്ക് തയ്യാറാണെന്ന് സുനിത വില്യംസും ബുച്ച് വിൽമോറും. ഒൻപത് മാസത്തെ ബഹിരാകാശ യാത്രയ്ക്ക് ശേഷം തിരിച്ചെത്തിയ ഇരുവരും നാസയുടെ ജോൺസൺ സ്പേസ് സെന്ററിൽ മാധ്യമങ്ങളോട് സംസാരിക്കവെയാണ് ഇപ്രകാരം പറഞ്ഞത്.
യാത്രകൾക്ക് തയ്യാറാണ്. എന്നാൽ ചില പോരായ്മകൾ പരിഹരിക്കപ്പെടാനുണ്ട്. സ്റ്റാർലൈനർ വളരെ കാര്യശേഷിയുള്ള ബഹിരാകാശ വാഹനമാണ്. അത് ഭാവിയിൽ ഗവേഷണങ്ങൾക്ക് കരുത്ത് പകരുമെന്നും സുനിത വില്യംസ് പറഞ്ഞു. ഭൂമിയിൽ തിരിച്ചെത്തിയതിന് പിന്നാലെ ഫിസിക്കൽ ട്രെയിനർ, ന്യൂട്രീഷൻ വിദഗ്ധർ എന്നിവരുടെ മേൽനോട്ടത്തിലായിരുന്നു തങ്ങളെന്നും ഇരുവരും പറഞ്ഞു.
