Ultimate magazine theme for WordPress.

സണ്ടേസ്കൂൾ ടീച്ചേഴ്സ് ട്രയിനിംഗ് ക്യാമ്പ്

കൊട്ടാരക്കര: ഐ പി സി സണ്ടേസ്കൂൾസ് അസോസിയേഷൻ സംസ്ഥാന സമതിയുടെ നേതൃത്വത്തിൽ മേഖലകൾ കേന്ദ്രീകരിച്ച് നടത്തുന്ന പരിശീലന പദ്ധതിയുടെ ഭാഗമായി കൊട്ടാരക്കര മേഖലയിൽ രണ്ട് കേന്ദ്രങ്ങളിൽ ക്യാമ്പ്  നടത്തുന്നു. ആദ്യ പരിശീലന പരിപാടി 2023 ജൂലൈ 15 ന് രാവിലെ 9.30 മുതൽ പത്തനാപുരം പുതുവൽ കുറുമ്പകര ഐ പി സി ഏലിം ചർച്ചിൽ നടത്തപ്പെടും.
ഐ പി സി ജനറൽ ജോയിന്റ് സെക്രട്ടറി പാസ്റ്റർ തോമസ് ജോർജ് ഉദ്ഘാടനം ചെയ്യും.
പത്തനാപുരം സെന്റർ ശുശ്രൂഷകൻ പാസ്റ്റർ സി.എ തോമസ് സന്ദേശം നല്കും. സണ്ടേസ്കൂൾ സംസ്ഥാന ഭാരവാഹികൾ പാസ്റ്ററന്മാരായ ജോസ് തോമസ് ജേക്കബ്, തോമസ് മാത്യു ചാരുവേലി, റ്റി.എ തോമസ്, സഹോദരന്മാരായ ഫിന്നി പി.മാത്യു, ജെയിംസ് ജോർജ് വേങ്ങൂർ എന്നിവർ ക്ലാസ്സുകൾ എടുക്കും. പാസ്റ്റർ സാജൻ ഈശോ, പ്ലാച്ചേരി , ബ്രദർ ജേക്കബ് ജോൺ എന്നിവർ കോ-ഓർഡിനേറ്റേഴ്സായി പ്രവർത്തിക്കുന്നു.
മേഖല ഭാരവാഹികളായ പാസ്റ്ററന്മാരായ ബിജുമോൻ കിളിവയൽ, ബിജു ജോസഫ്, ബ്രദർ എ അലക്സാണ്ടർ എന്നിവർ നേതൃത്വം നൽകും . ജോയൽ ജെ.ബി & ടീം ഗാനശുശ്രൂഷ നടത്തും.

Sharjah city AG