മുളക്കുഴ : ചർച്ച് ഓഫ് ഗോഡ് കേരള സ്റ്റേറ്റ് സൺഡേ സ്കൂൾ ഡിപ്പാർട്ട്മെന്റിന്റെ 12 ആം ക്ലാസ്സ് വരെയുള്ള പഠനം വിജയകരമായി പൂർത്തിയാക്കിയവർക്കുള്ള ഗ്രാജുവേഷനും മെറിറ്റ് അവാർഡ് വിതരണവും ഏപ്രിൽ 10 ഉച്ചയ്ക്ക് 2 മണിക്ക് മുളക്കുഴ മൗണ്ട് സിയോൻ ചർച്ചിൽ നടക്കും.
സൺഡേ സ്കൂൾ പ്രസിഡണ്ട് പാ. ജെ.ജോസഫിന്റെ അധ്യക്ഷതയിൽ സ്റ്റേറ്റ് ഓവർസിയർ പാ. സി. സി. തോമസ് സർട്ടിഫിക്കേറ്റ് വിതരണം ചെയ്യും. സൺഡേ സ്കൂൾ മെറിറ്റ് പരീക്ഷക്ക് ഉന്നത വിജയം നേടിയ കുട്ടികൾക്കുള്ള അവാർഡും നൽകും. സ്റ്റേറ്റ് സെക്രട്ടറി പാ. സാലു വർഗീസിന്റെ നേതൃത്വത്തിൽ സ്റ്റേറ്റ് ബോർഡ് ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകും.
