മൊദഗിഷു : സൊമാലിയൻ തലസ്ഥാനമായ മൊഗാദിഷുവിലെ ദമനിയോ സൈനിക താവളത്തിൽ ചാവേർ ബോംബ് ആക്രമണം. ആക്രമണത്തിൽ 10 പേർ കൊല്ലപ്പെട്ടു. അൽ-ഖ്വയ്ദയുമായി ബന്ധമുള്ള ഭീകര സംഘടനയായ അൽ-ഷബാബ് ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു.
സൈനിക സേനവത്തിനായി രജിസ്റ്റർ ചെയ്യുകയായിരുന്ന യുവാക്കളുടെ ക്യൂ ലക്ഷ്യമാക്കി വാഹനത്തിൽ അതിവേഗം എത്തിയ ചാവേർ പെട്ടെന്ന് ക്യൂവിലേക്ക് ഓടിക്കയറുകയായിരുന്നെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. റിക്രൂട്ട്മെന്റിന് എത്തിയവരും വഴിയാത്രക്കാരും സ്‌ഫോടനത്തിൽ കൊല്ലപ്പെട്ടു. മരണസംഖ്യ ഉയർന്നേക്കാമെന്നും ദൃക്‌സാക്ഷികൾ പറഞ്ഞു. സ്‌ഫോടനത്തിൽ പരിക്കേറ്റ 30 പേരെ ആശുപത്രിയിൽ എത്തിച്ചെന്നും ആറ് പേർ മരിച്ചെന്നും സൈനിക ആശുപത്രിയിലെ ജീവനക്കാർ റോയിട്ടേഴ്സിനോട് പറഞ്ഞു.
