Ultimate magazine theme for WordPress.

പാകിസ്ഥാനിൽ ചാവേർ ആക്രമണം: 9 മരണം

ഇസ്ലാമാബാദ് : പാകിസ്ഥാനിലെ ബന്നുവിലെ സൈനിക കേന്ദ്രത്തിൽ ബോംബ് സ്ഫോടനം. സ്‌ഫോടനത്തിൽ 9 പേർ കൊല്ലപ്പെടുകയും 25 ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

ബോംബാക്രമണത്തിനുശേഷം തോക്കുമായി ഭീകരർ സൈനീക കേന്ദ്രത്തിന്റെ കോമ്പൗണ്ടിന്റെ പരിധി ലംഘിച്ച് അതിക്രമിച്ചു കയറി ആക്രമണം നടത്തി. സ്‌ഫോടനങ്ങൾക്ക് ശേഷം വെടിവയ്പ്പ് ഉണ്ടായതായി പോലീസ് ഉദ്യോഗസ്ഥൻ സാഹിദ് ഖാൻ പറഞ്ഞു. ”മതിൽ തകർത്തതിനുശേഷം, അഞ്ചോ ആറോ ആക്രമണകാരികൾ കന്റോൺമെന്റിലേക്ക് കടക്കാൻ ശ്രമിച്ചെങ്കിലും അവരെ വെടിവെച്ചു വീഴ്ത്തി,” സൈന്യം പ്രസ്താവനയിൽ പറഞ്ഞു. പാകിസ്ഥാൻ താലിബാൻ തീവ്രവാദ ഗ്രൂപ്പുമായി ബന്ധമുള്ള ജെയ്ഷ് അൽ-ഫുർസാൻ എന്ന ഗ്രൂപ്പ് ബന്നുവിലെ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു.

Sharjah city AG