F
ചിക്കാഗോ : ചിക്കാഗോയിലെ പൊതുസ്ഥലങ്ങളിൽ മതപ്രസംഗം നടത്തിയ ക്രിസ്ത്യൻ മിഷനറിമാരെ അറസ്റ്റ് ചെയ്ത നഗരസഭയുടെ നടപടിക്കെതിരെ അമേരിക്കൻ സെന്റർ ഫോർ ലോ ആൻഡ് ജസ്റ്റിസ് കോടതിയെ സമീപിച്ചു. ഭരണഘടനാപരമായ പ്രസംഗ സ്വാതന്ത്ര്യം ലംഘിച്ചുവെന്ന് ആരോപിച്ചാണ് സന്നദ്ധ സംഘടന നിയമനടപടി ആരംഭിച്ചത്. മില്ലേനിയം പാർക്കിന് സമീപം മതസന്ദേശം പങ്കുവെച്ച ബ്രെറ്റ് റായോ, റീതിക്, പെരസ് എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
നഗര നിയമങ്ങൾ തെറ്റായി വ്യാഖ്യാനിച്ചാണ് ഇവരെ തടഞ്ഞതെന്ന് ഹർജിയിൽ പറയുന്നു. ബ്രെറ്റ് റായോയുടെ കേസ് നേരത്തെ കോടതി തള്ളിയെങ്കിലും, ഏതാനും ദിവസങ്ങൾക്കുള്ളിൽ സമാനമായ സാഹചര്യത്തിൽ മറ്റ് രണ്ട് പേരെ കൂടി പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. മതപരമായ പ്രഭാഷണങ്ങളെ മാത്രം ലക്ഷ്യം വെച്ചുള്ള ഈ വിവേചനം അവസാനിപ്പിക്കണമെന്നും മതസ്വാതന്ത്ര്യം സംരക്ഷിക്കണമെന്നുമാണ് പരാതിക്കാരുടെ ആവശ്യം.

Comments are closed.