ബാംഗ്ലൂർ : ബാംഗ്ലൂർ സൗത്ത് ക്രിസ്ത്യൻ വെൽഫെയർ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ 10, +2 പരീക്ഷയിൽ 80% നും മുകളിൽ മാർക്ക് നേടിയ മുപ്പതോളം വിദ്യാർത്ഥികളെ റോയൽ പബ്ലിക് സ്കൂൾ ഓഡിറ്റോറിയത്തിൽ മൊമെന്റോയും ക്യാഷ് അവാർഡും നൽകി ആദരിച്ചു.
പാ സെൽവം പ്രാർത്ഥിച്ച് ആരംഭിച്ച മീറ്റിംഗിൽ പി ജെ തോമസ് അധ്യക്ഷത വഹിച്ചു, റവ പ്രകാശ് സൈമൺ പ്രസംഗിച്ചു. സാമ്പത്തിക ബുദ്ധിമുട്ടനുഭവിക്കുന്ന വിദ്യാർത്ഥികൾക്ക് പഠിക്കുവാനുള്ള സാമ്പത്തിക സഹായവും നൽകി. റവ പളനി പീറ്റർ നന്ദി അറിയിച്ചു.
