തിരുവനന്തപുരം : ഉന്നതവിദ്യാഭ്യാസത്തിന് ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്ക് അവസരം ഒരുക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി. പ്ലസ് വൺ അധിക സീറ്റ് പ്രതിസന്ധിയിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. പ്രതിസന്ധി പരിഹരിക്കാൻ ശ്രമം നടക്കുകയാണ്,ഇതുമായിബന്ധപെട്ട ആവശ്യമായ നടപടികൾ ഉടൻ സ്വീകരിക്കുമെന്നും ചില പ്രശനങ്ങൾ നിലനിൽക്കുന്നത് മലബാറിലാണ്… മലബാറിലെ സീറ്റുകളുടെ കണക്കുകൾ എടുത്ത് വരികയാണെന്നും മന്ത്രി വിശദമാക്കി.
