Ultimate magazine theme for WordPress.

ജപ്പാനില്‍ ശക്തമായ ഭൂചലനം; 7.6 തീവ്രത രേഖപ്പെടുത്തി

 

ടോക്യോ : ജപ്പാനില്‍ ശക്തമായ ഭൂചലനം റിപ്പോര്‍ട്ട് ചെയ്തു. വടക്കന്‍ ജപ്പാനില്‍ റിക്ടര്‍ സ്‌കെയിലില്‍ 7.6 രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടതെന്ന് പബ്ലിക് ബ്രോഡ്കാസ്റ്റര്‍ എന്‍ എച്ച് കെ റിപ്പോര്‍ട്ട് ചെയ്തു. തുടര്‍ന്ന് ജപ്പാന്‍ കാലാവസ്ഥാ ഏജന്‍സി ഇഷികാവ, നിഗറ്റ, ടോയാമ എന്നീ തീരപ്രദേശങ്ങളില്‍ സുനാമി മുന്നറിയിപ്പ് നല്‍കി. ജപ്പാന്‍ തീരപ്രദേശങ്ങളില്‍ ഒരു മീറ്ററോളം ഉയരത്തില്‍ തിരയടിച്ചതായി ജാപ്പനീസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ലോകത്തില്‍ ഏറ്റവും അധികം ഭൂകമ്പങ്ങള്‍ അനുഭവപ്പെടുന്ന മേഖലകളിലൊന്നാണ് ജപ്പാന്‍.

 

Sharjah city AG