ചൈന : ടിബറ്റിൽ റിക്ടർ സ്കെയിലിൽ 4.2 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂചലനം. ചൊവ്വാഴ്ച ഉച്ചയ്ക്ക് 2.44 നാണ് ഭൂകമ്പം ഉണ്ടായത്. അഞ്ച് കിലോമീറ്റർ ദൂരത്തിൽ ഭൂചലനം അനുഭവപ്പെട്ടു. ശക്തമായ ഭൂകമ്പമാണെങ്കിലും ആളപായമോ നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല. ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം ടിബറ്റാണ്.
