കോവിഡ് കേസുകള്‍ കുതിച്ചുയരുന്ന സാഹചര്യത്തിൽ ഞായറാഴ്ച കടുത്ത നിയന്ത്രണങ്ങള്‍
സംസ്ഥാനത്ത് ഞായറാഴ്ച സമ്പൂര്‍ണ ലോക് ഡൗണ്‍ പ്രഖ്യാപിച്ചു. ട്രിപ്പിള്‍ ലോക്ഡൗണിന് സമാനമായ നിയന്ത്രണങ്ങള്‍ ഉണ്ടായിരിക്കും. ഓണം പ്രമാണിച്ച് സര്‍ക്കാര്‍ കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് നല്‍കിയുരുന്നു.സ്വാതന്ത്ര്യ ദിനം പ്രമാണിച്ച് ഞായറാഴ്ചയും സമ്പൂര്‍ണ ലോക്ക് ഡൗണ്‍ ഇളവുകള്‍ അനുവദിച്ചിരുന്നു. കോവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ ഞായറാഴ്ചകളില്‍ സമ്പൂര്‍ണ ലോക്ഡൗണ്‍ ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ തീരുമാനം. ട്രിപ്പിള്‍ ലോക്ഡൗണിന് സമനാമായ നിയന്ത്രണങ്ങളാണ് ഈ ഞായറാഴ്ച മുതല്‍ ഏര്‍പ്പെടുത്തുക. അവശ്യ സര്‍വീസുകള്‍ക്ക് മാത്രമായിരിക്കും പ്രവര്‍ത്തനനുമതി നല്‍കുക. യാത്രകള്‍ക്ക് കര്‍ശന നിയന്ത്രണം ഉണ്ടായിരിക്കും.
