Ultimate magazine theme for WordPress.

കമ്യൂണിസ്റ്റ് രാജ്യങ്ങളിൽ ക്രൈസ്തവ സഭകൾക്ക് കടുത്ത നിയന്ത്രണം

വാഷിംഗ്ടൺ : ലോകത്ത് അവശേഷിക്കുന്ന അഞ്ച് കമ്യൂണിസ്റ്റ് രാജ്യങ്ങൾ ക്രിസ്ത്യൻ പള്ളികൾക്ക് മേലുള്ള നിയന്ത്രണം വർധിപ്പിക്കുകയാണെന്ന് പീഡനം നിരീക്ഷിക്കുന്ന അന്താരാഷ്ട്ര സംഘടനയായ ഇൻ്റർനാഷണൽ ക്രിസ്ത്യൻ കൺസേൺ റിപ്പോർട്ട് ചെയ്യുന്നു. ചൈന, ക്യൂബ, ലാവോസ്, ഉത്തര കൊറിയ, വിയറ്റ്നാം എന്നീ രാജ്യങ്ങളിലെ ഭരണകൂടങ്ങൾ നിയമപരവും സാമ്പത്തികപരവുമായ നിയന്ത്രണങ്ങൾ കടുപ്പിക്കുകയാണെന്നാണ് വിശകലനം.

ചൈനയിൽ ക്രിസ്ത്യൻ പള്ളികൾ സർക്കാരിൽ നിർബന്ധമായും രജിസ്റ്റർ ചെയ്യണം. സിനിസൈസേഷൻ എന്ന നയത്തിലൂടെ ആരാധനാക്രമങ്ങളിലും പ്രസംഗങ്ങളിലും ചൈനീസ് സംസ്കാരവും കമ്യൂണിസ്റ്റ് പാർട്ടി പ്രത്യയശാസ്ത്രവും ഉൾപ്പെടുത്താൻ സർക്കാർ നിർബന്ധിക്കുന്നു. 2022-ലെ പുതിയ നിയമപ്രകാരം പള്ളികൾ സർക്കാർ ഉദ്യോഗസ്ഥർക്ക് ഓഡിറ്റിനായി സാമ്പത്തിക രേഖകളും ഫണ്ടിൻ്റെ സ്രോതസ്സുകളും വെളിപ്പെടുത്തണം. ചർച്ച് നേതാക്കൾക്ക് ഭരണാനുമതി ലഭിക്കണമെങ്കിൽ കമ്യൂണിസ്റ്റ് പാർട്ടിയോടും സോഷ്യലിസ്റ്റ് മൂല്യങ്ങളോടും കൂറ് പ്രഖ്യാപിക്കേണ്ടത് നിർബന്ധമായി മാറുകയാണ്. വിവിധ രാജ്യങ്ങളിൽ സാമ്പത്തിക മേൽനോട്ടം മതപരമായ നിയന്ത്രണത്തിനുള്ള ഒരു ഉപകരണമായി മാറുകയാണ്. പല കമ്യൂണിസ്റ്റ് സർക്കാരുകളും പള്ളിയുടെ ഫണ്ടുകൾ പരിശോധിക്കാനും വഴിതിരിച്ചുവിടാനും കണ്ടുകെട്ടാനും ഏകപക്ഷീയമായ അധികാരം നിലനിർത്തുന്നുണ്ട്.

Sharjah city AG

Comments are closed.