കിഴക്കൻ ചൈനയിൽ കൊടുങ്കാറ്റ്; 11 മരണം
ബെയ്ജിംഗ്: കിഴക്കൻ ചൈനയിൽ യാംഗ്ടിസി നദീതീരത്ത് വെള്ളിയാഴ്ച വൈകുന്നേരമുണ്ടായ കൊടുങ്കാറ്റിൽ വ്യാപക നാശം. 11 പേർ മരിക്കുകയും 102 പേർക്കു പരിക്കേൽക്കുകയും ചെയ്തു. മരങ്ങളും വൈദ്യുതി പോസ്റ്റുകളും കടപുഴകി വീണാണ് മരണങ്ങൾ. നദിയിൽ മീൻപിടിത്ത ബോട്ട് മുങ്ങി ഒന്പതു പേരെ കാണാതായിട്ടുണ്ട്. നദീതീരത്തെ നാൻടോംഗ് നഗരത്തിൽ ആലിപ്പഴം പെയ്തു. ഒട്ടനവധി ഭവനങ്ങൾക്കു കേടുപാടുണ്ടായി. മൂവായിരത്തിലധികം പേരെ മാറ്റിപ്പാർപ്പിച്ചു.
