Ultimate magazine theme for WordPress.

പൗരത്വ ഭേദഗതിക്കെതിരെ നിയമ പോരാട്ടത്തിന് സംസ്ഥാനവും; സുപ്രിം കോടതിയെ സമീപിക്കും

 

കൊച്ചി : പൗരത്വ നിയമഭേദഗതിക്കെതിരെ നിയമ പോരാട്ടത്തിനൊരുങ്ങി സംസ്ഥാന സർക്കാർ. സുപ്രിം കോടതിയെ സമീപിക്കാനാണ് സർക്കാരിന്റെ തീരുമാനം. നിയമം കേരളത്തിൽ നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി നേരത്തെ പറഞ്ഞിരുന്നു. പൗരത്വ ഭേദഗതി വിജ്ഞാപനത്തെ എങ്ങനെ മറികടക്കാമെന്ന ആലോചനയിലാണ് സംസ്ഥാന സർക്കാർ

നിയമഭേദഗതിക്കെതിരെ സുപ്രിം കോടതിയെ സമീപിക്കാൻ മുസ്ലിം ലീഗും തീരുമാനിച്ചിട്ടുണ്ട്. വിജ്ഞാപനം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ലീഗ് ഇന്ന് കോടതിയിൽ ഹർജി നൽകും. ഡിവൈഎഫ്‌ഐയും പൗരത്വ ഭേദഗതിക്കെതിരെ നിയമപോരാട്ടത്തിന് തയ്യാറെടുക്കുകയാണ്. വലിയ പ്രതിഷേധവുമായി മുന്നോട്ടുപോകുമെന്നും നിയമവിദഗ്ധരുമായി ചർച്ച ചെയ്ത് സുപ്രിം കോടതിയെ സമീപിക്കുമെന്നും ഡിവൈഎഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റ് എഎ റഹീം പറഞ്ഞു. പൗരത്വ ഭേദഗതി ചട്ടങ്ങൾ നിലവിൽ വന്നത് ഭരണഘടന തത്വങ്ങളോടുള്ള വെല്ലുവിളിയാണ്. പൗരത്വത്തിന് മതം മാനദണ്ഡമാകുന്നു എന്നതാണ് പ്രതിഷേധത്തിന് കാരണം. വംശീയ റിപബ്ലിക്കിലേക്ക് ഇന്ത്യയെ കൊണ്ടുപോകാനുള്ള ശ്രമമാണിതെന്നും റഹീം പറഞ്ഞു.

Sharjah city AG