Ultimate magazine theme for WordPress.

സംസ്ഥാന പി വൈ പി എ ക്യാമ്പ്

കുമ്പനാട് : 75-മത് പി വൈ പി എ ക്യാമ്പ് 2022 ഡിസംബർ 26, 27, 28 തീയതികളിൽ ആലപ്പുഴ, മാവേലിക്കര ഐ.ഇ.എം ക്യാമ്പ് സെന്ററിൽ വെച്ച് നടത്തപ്പെടും. പ്രയിസ് & വർഷിപ്പ്, സിമ്പോസിയം, മിഷൻ ചലഞ്ച്, സന്ദേശങ്ങൾ, ഗാന പരിശീലനം, അനുഭവ സാക്ഷ്യങ്ങൾ, കാത്തിരിപ്പ് യോഗം, ടാലെന്റ് നൈറ്റ്‌, ലവ് ജീസസ് ക്യാമ്പയിൻ, കൗൺസിലിങ് സെഷൻ, ഗെയിംസ്, രുചികരമായ ഭക്ഷണം, സുരക്ഷിതമായ താമസം എന്നിവ ക്യാമ്പിന്റെ ഭാഗമായി ക്രമീകരിച്ചിട്ടുണ്ട്.

ക്യാമ്പിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർക്ക് പ്രവേശന ഫീസായ ₹250/- നൽകി സ്പോട്ട് രജിസ്ട്രേഷൻ ക്യാമ്പ് സെന്റർ രജിസ്ട്രേഷൻ കൗണ്ടറിൽ ആദ്യ ദിനം ചെയ്യാം. സംസ്ഥാന പി വൈ പി എ എക്സിക്യൂട്ടീവ് അംഗങ്ങളായ ഇവാ. അജു അലക്സ്‌, പാസ്റ്റർ സാബു ആര്യപ്പള്ളിൽ, പാസ്റ്റർ ബെറിൽ ബി. തോമസ്, ഇവാ. ഷിബിൻ ജി. ശാമുവേൽ, പാസ്റ്റർ ഷിബു എൽദോസ്, ബ്രദർ സന്തോഷ്‌ എം. പീറ്റർ, ബ്രദർ വെസ്‌ലി പി. എബ്രഹാം പാസ്റ്റർ തോമസ് ജോർജ് കട്ടപ്പന എന്നിവർ നേതൃത്വം നൽകും.

Sharjah city AG