ചിറ്റാർ : സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഹൈസ്കൂൾ വിഭാഗം കേരള നടനത്തിലും ഹയർ സെക്കന്ററി വിഭാഗം കന്നട പദ്യം ചൊല്ലലിലും എ ഗ്രേഡ് നേടി ചിറ്റാറിന്റെ അഭിമാനമായി മാറിയ വിസ്മയ സുജിത്തിനും മെറിൻ റോയിക്കും ജിഎച്ച്എസ്എസ് ചിറ്റാർ 2000-2005 (UP-HS) ബാച്ച് സൗഹൃദ കൂട്ടായ്മയുടെ സ്നേഹോപഹാരം നൽകി അനുമോദിച്ചു.
ചിറ്റാർ തട്ടുപാറക്കൽ സുജിത്തിന്റെയും സൗഹൃദ കൂട്ടായ്മയുടെ അംഗം കൂടെയായ സുജിതയുടെയും മകളാണ് വിസ്മയ.
ചിറ്റാർ തൈക്കൂട്ടത്തിൽ റോയിയുടെയും ഷിജിയുടെയും മകളാണ് മെറിൻ. അനുമോദന യോഗത്തിൽ പ്രസിഡന്റ് പ്രമോൻ വി കെ, ട്രഷറർ അജീഷ് ഈ തോമസ്, ഗ്രൂപ്പ് അംഗങ്ങളായ സുമിത് ബാബു, ലിജോ തോമസ് തുടങ്ങിയവർ പങ്കെടുത്തു.
വാർത്ത : അനീഷ് പാമ്പാടി

Comments are closed.