തിരുവല്ല: സെന്റ് തോമസ് ഇവാൻജലിക്കൽ ചർച്ച് ഓഫ് ഇൻഡ്യ 64-ാമത് ജനറൽ കൺവൻഷൻ ജനു. 19 മുതൽ 26 വരെ തിരുവല്ല മഞ്ഞാടിയിലെ സഭാ ആസ്ഥാനത്തെ ബിഷപ്പ് ഏബ്രഹാം നഗറിൽ നടക്കും. ഒരുക്കങ്ങൾ പൂർത്തിയായതായി ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു.
ഞായറാഴ്ച്ച വൈകിട്ട് 6.30-ന് പ്രിസൈഡിംഗ് ബിഷപ്പ് ഡോ. തോമസ് ഏബ്രഹാം കൺവൻഷൻ ഉദ്ഘാടനം ചെയ്യും. പ്രതിനിധി സഭാ അദ്ധ്യക്ഷൻ ബിഷപ്പ് ഡോ. ഏബ്രഹാം ചാക്കോ അദ്ധ്യക്ഷത വഹിക്കും.
ഉദ്ഘാടനസമ്മേളനത്തിന് മുമ്പായി 6 മണിക്ക് കൺവൻഷൻ പന്തലിന്റെയും സ്ഥിരം വേദിയുടെയും പ്രതിഷ്ഠാ ശുശ്രുഷ സഭയിലെ ബിഷപ്പന്മാരുടെ നേതൃത്വത്തിൽ നടക്കും.
റവ. ഡോ. രാജാസിംങ്ങ് ബാംഗ്ലൂർ, ബ്രദർ. സാജു ജോൺ മാത്യു ടാൻസാനിയ, ഡോ. കെ. മുരളീധർ, ബ്രദർ. മനു റസ്സൽ എന്നിവരാണ് മുഖ്യ പ്രസംഗകർ. ബിഷപ്പ് ഡോ. എം. കെ. കോശി, ബിഷപ്പ് ഡോ. ടി. സി. ചെറിയാൻ, ബിഷപ്പ് ഡോ. സി. വി. മാത്യു, ബിഷപ്പ് എ. ഐ. അലക്സാണ്ടർ എന്നിവർ വിവിധ ആത്മീയ ശുശ്രൂഷകൾക്ക് നേതൃത്വം നൽകും.
തിങ്കൾ മുതൽ ശനി വരെയുള്ള ദിവസങ്ങളിൽ രാവിലെ 7.30 മുതൽ 8.30 വരെ നടക്കുന്ന ബൈബിൾ ക്ലാസിന് ബ്രദർ സാജു ജോൺ മാത്യു നേതൃത്വം നൽകും.
തിങ്കളാഴ്ച്ച മുതൽ ബുധനാഴ്ച്ച വരെ രാവിലെ പത്തിനും ഉച്ചക്ക് ശേഷം രണ്ടിനും സഭയിലെ പ്രവർത്തകരുടെയും, മിഷനറിമാരുടെയും യോഗം, ബുധനാഴ്ച്ച രാവിലെ 10ന് സഭയിലെ സജീവ സേവനത്തിൽ നിന്ന് വിരമിക്കുന്ന വൈദീകർ, സുവിശേഷകർ, സേവിനിമാർ എന്നിവർക്കുള്ള ആദരവ്, ദിവസവും രാവിലെ 9.30 മുതൽ 10 വരെ മധ്യസ്ഥപ്രാർത്ഥന എന്നിവ നടക്കും. എല്ലാ ദിവസവും വൈകിട്ട് 6. 30ന് നടക്കുന്ന പൊതുയോഗങ്ങൾ കൂടാതെ വ്യാഴം മുതൽ രാവിലെ 10നും ഉച്ചക്ക് ശേഷം 2-നും പൊതുയോഗങ്ങൾ, 22-ന് വൈകിട്ട് 6.30ന് സുവിശേഷ പ്രകാശിനി, 23ന് വൈകിട്ട് 6.30-ന് വെല്ലൂർ ശാലോം ഭവൻ, പ്രകാശപുരം ആശ്രമം,
24 -ന് രാവിലെ 10-ന് സേവിനി സമാജം, വൈകിട്ട് 6.30-ന് ഹിന്ദി ബെൽറ്റ് മിഷൻ, ചെന്നൈ ജൂബിലി മെമ്മോറിയൽ ബൈബിൾ കോളജ്, 25-ന് രാവിലെ 10-ന് യുവജന പ്രവർത്തന – സണ്ടേസ്കൂൾ പ്രവർത്തന ബോർഡുകൾ, ഡിപ്പാർട്ട്മെൻറ് ഓഫ് മ്യൂസിക്ക് ആൻഡ് കമ്യൂണിക്കേഷൻസ്, ഉച്ചക്ക് ശേഷം 2-ന് വിദ്യാഭ്യാസ ബോർഡ്, ദുബായ് ഇവാൻജലിക്കൽ ബിലിവേഴ്സ് സ്കോളർഷിപ്പ്, വൈകിട്ട് 6.30-ന് ബൈബിൾ സൊസൈറ്റി എന്നിവയുടെ നേതൃത്വത്തിലുള്ള പ്രത്യേക യോഗങ്ങൾ
നടക്കും.
ഡിപ്പാർട്ട്മെൻറ് ഓഫ് മ്യൂസിക്ക് ആൻഡ് കമ്യൂണിക്കേഷൻസിന്റെ നേതൃത്വത്തിൽ പരിശീലനം ലഭിച്ച 55 അംഗ ഗായകസംഘമാണ് ഗാന ശുശ്രൂഷയ്ക്ക് നേതൃത്വം നൽകുന്നത്. യുവജന – സണ്ടേസ്കൂൾ പ്രവർത്തന ബോർഡുകളുടെ
നേതൃത്വത്തിൽ 25 ന് ശനിയാഴ്ച്ച നടക്കുന്ന മിഷനറി സമ്മേളനത്തിൽ 80 സണ്ടേസ്കൂൾ വിദ്യാർത്ഥികൾ അടങ്ങിയ ജൂനിയർ ക്വയർ ഗാനങ്ങൾ ആലപിക്കും. ബൈബിൾ ക്വിസ്, സണ്ടേസ്കൂൾ വാർഷിക പരീക്ഷ, മിസ്‌മോർ എന്നിവയുടെ സമ്മാനദാനവും നടക്കും. സമാപന ദിവസമായ 26-ന് ഞായറാഴ്ച്ച രാവിലെ 7.30-ന് സഭയിലെ ബിഷപ്പന്മാരുടെ നേതൃത്വത്തിൽ തിരുവത്താഴ ശുശ്രൂഷ നടക്കും. 9 മണിക്ക് റിപ്പബ്ലിക്ക് ദിന പതാക ഉയർത്തലും, രാഷ്ട്രത്തെ ഓർത്തുകൊണ്ടുള്ള പ്രത്യേക സ്തോത്ര പ്രാർത്ഥനയും നടത്തപ്പെടുന്നതാണ്. 9.30-ന് 65-ാമത് സഭാ ദിന സ്തോത്ര ശുശ്രൂഷയും പൂര്‍ണ്ണസമയം സുവിശേഷവേലയ്ക്കു സമര്‍പ്പിക്കുന്ന കുട്ടികളുടെ പ്രതിഷ്ഠാ ശുശ്രൂഷയും രാവിലെ
10ന് സുവിശേഷ പ്രവർത്തന ബോർഡിന്റെ മിഷനറി യോഗവും നടത്തപ്പെടുന്നതാണ്.
വിവിധ യോഗങ്ങളിൽ ബൈബിൾ സൊസൈറ്റി കേരള ഓക്സിലിയറി സെക്രട്ടറി റവ. ജേക്കബ് ആൻറണി കൂടത്തിങ്കൽ, ബോർഡ് സെക്രട്ടറിമാരായ റവ. മോൻസി വർഗീസ്, റവ. അനിഷ് മാത്യു, റവ. സജി ഏബ്രഹാം, പ്രൊഫ. ജോസി വർഗീസ്, സൂസൻ കുരുവിള, സുവിശേഷ പ്രകാശിനി ചീഫ് എഡിറ്റർ പ്രൊഫ. ഡോ. മാത്യൂസ് എം. ജോർജ്, ജൂബിലി മെമ്മോറിയൽ ബൈബിൾ കോളജ് പ്രിൻസിപ്പൽ റവ. ഡോ. പ്രകാശ് ഏബ്രഹാം മാത്യു, റവ. വിജോ വി.ജെ, റവ. ഷൈൻ ബേബി സാം, കെ.എം. ചെറിയാൻ, റവ. ജോർജ് ജോസഫ്, റവ. മർക്കോസ് സി.പി., റവ. അനിഷ് തോമസ് ജോൺ എന്നിവർ റിപ്പോർട്ട് അവതരിപ്പിക്കും. തുടർന്ന് സമാപന സമ്മേളനവും ആത്മീയ സംഗമവും നടത്തപ്പെടും. 1961 ജനുവരി 26-ന് രൂപം കൊണ്ട സെൻറ് തോമസ് ഇവാൻജലിക്കൽ ചർച്ച് ഓഫ് ഇൻഡ്യ ഇന്ന് 19 സംസ്ഥാനങ്ങളിലും, അമേരിക്ക, ഗൾഫ്, യൂറോപ്പ്, യൂ.കെ, അയർലണ്ട്, ഓസ്ട്രേലിയ, കാനഡ എന്നിവിടങ്ങളിലും മറ്റ് വിദേശ രാജ്യങ്ങളിലും പ്രവർത്തനങ്ങൾ നടത്തി വരുന്നു. സഭയുടെയും ഡയോസിസുകളുടെയും വിവിധ ബോർഡുകളുടെയും, സ്ഥാപനങ്ങളുടെയും
സംഘടനകളുടെയും ഓഫീസുകളും സ്റ്റാളുകളും കണ്‍വന്‍ഷന്‍ നഗറില്‍ പ്രവര്‍ത്തിക്കുന്നതാണ്. ഡിപ്പാർട്ട്മെൻറ് ഓഫ് മ്യൂസിക്ക് പ്രസിദ്ധീകരിക്കുന്ന കണ്‍വന്‍ഷന്റെ 150-ൽ പരം ഗാനങ്ങൾ അടങ്ങിയ പാട്ടുപുസ്തകം, ഇംഗ്ലീഷിലേക്ക് ട്രാന്‍സ്‌ലിറ്ററേറ്റ് ചെയ്ത പാട്ടു പുസ്തകം, കഴിഞ്ഞ 25 വർഷത്തെ പുതിയ ഗാനങ്ങൾ ഉൾപ്പെടുത്തിക്കൊണ്ടുള്ള പെന്‍ഡ്രൈവ്, കലണ്ടർ എന്നിവയും കൺവൻഷൻ നഗറിൽ ലഭിക്കും.
ജനറൽ കൺവീനർ സഭാ സെക്രട്ടറി റവ. ഏബ്രഹാം ജോർജ്, വൈദീക ട്രസ്റ്റി റവ. പി.ടി മാത്യു, അത്മായ ട്രസ്റ്റി ജോർജ് വർഗീസ്, കൺവൻഷൻ പബ്ലിസിറ്റി കൺവീനർമാരായ യുവജന പ്രവർത്തന ബോർഡ് സെക്രട്ടറി റവ. അനിഷ് മാത്യു, കെ.ഒ. രാജുക്കുട്ടി എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.
