Ultimate magazine theme for WordPress.

എസ്എസ്എൽസി സേ പരീക്ഷ ഇന്ന് മുതൽ

തിരുവനന്തപുരം: എസ്എസ്എൽസി സേ പരീക്ഷ ഇന്ന് മുതൽ ആരംഭിച്ചു.
14-ാം തീയതി വരെയാണ് പരീക്ഷ. ഈ മാസം അവസാനത്തോടെ പരീക്ഷാഫലം പ്രഖ്യാപിക്കും.
എസ്എസ്എൽസി പരീക്ഷയിൽ മൂന്ന് വിഷയം വരെ പാസാകാനുള്ള 1101 പേരാണ് സേ പരീക്ഷ എഴുതുന്നത്. ഇതിനൊപ്പം, ആരോ​ഗ്യകാരണങ്ങളാൽ പരീക്ഷ എഴുതാനാകാതെ പോയ പത്തോളം പേരും കായിക മത്സരങ്ങളിൽ പങ്കെടുക്കാൻ പോയതുമൂലം പരീക്ഷ എഴുതാത്ത കണ്ണൂർ സ്പോർട്ട്സ് സ്കൂളിലെ രണ്ട് കുട്ടികളും സർക്കാരിന്റെ പ്രത്യേക അനുമതിയോടെ മുഴുവൻ പരീക്ഷകളും എഴുതുന്നുണ്ട്.

ഗൾഫിൽ ഒരു സെന്ററിലും ലക്ഷദ്വീപിൽ നാല് സെന്ററുകളിലും പരീക്ഷയുണ്ട്. സേ പരീക്ഷയിൽ യോ​ഗ്യത നേടുന്നവർക്ക് പ്ലസ് വൺ പ്രവേശനത്തിനു സപ്ലിമെന്ററി ഘട്ടത്തിൽ അപേക്ഷിക്കാം.

 

Sharjah city AG