കൊച്ചി : സംസ്ഥാനത്ത് എസ് എസ് എൽ സി പരീക്ഷക്ക് ഇന്ന് തുടക്കം. 2971 കേന്ദ്രങ്ങളിലായി 4.27 ലക്ഷം വിദ്യാർഥികളാണ് പരീക്ഷ എഴുതുന്നത്. ടി എച്ച് എൽ സി, ആർട്ട് എച്ച് എസ് എസ് പരീക്ഷകൾക്കും ഇന്ന് തുടക്കമാകും. രാവിലെ 9.30 മുതൽ 11.15 വരെയാണ് പരീക്ഷ. 25ന് പരീക്ഷ അവസാനിക്കും.
