\’ Spiritual Awakening \’ സുവിശേഷ യോഗവും സംഗീത വിരുന്നും
കുമ്പനാട് : ദി ചോസെൻ ജനറേഷൻ കുമ്പനാട് ഒരുക്കുന്ന \’Spiritual Awakening\’ സുവിശേഷയോഗവും സംഗീത വിരുന്നും, 2023 ഏപ്രിൽ 6,7,8 തീയതികളിൽ കുമ്പനാട് പടിഞ്ഞാറേ വെള്ളിക്കരയിൽ നടക്കും. ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യ, സൺഡേ സ്കൂൾ സ്റ്റേറ്റ് പ്രസിഡന്റ് പാസ്റ്റർ വി. സി സിജു ഉത്‌ഘാടനം ചെയ്യും. പാസ്റ്റർമാരായ സുഭാഷ് കുമരകം, അനീഷ് കൊല്ലം, എബി എബ്രഹാം എന്നീ ദൈവദാസന്മാർ വചനം ശുശ്രൂഷിക്കും. ബ്രദർ യേശുദാസ് നയിക്കുന്ന ഹോളി ഹാർപ്സ് ഗോസ്പൽ ബാൻഡ് ചെങ്ങന്നൂർ സംഗീത ശ്രുശ്രൂഷ നിർവഹിക്കും.
കൂടുതൽ വിവരങ്ങൾക്ക് ബ്രദർ സിജി ജോൺ 9875186632, ബ്രദർ സിജു ദാനിയേൽ 6238821014
