ജെറുസലേം: ഇസ്രായേല്‍ – ഹമാസ് യുദ്ധം ഒരാഴ്ച പിന്നിട്ട സാഹചര്യത്തില്‍ സമാധാനം പുനഃസ്ഥാപിക്കുക എന്ന നിയോഗവുമായി ജെറുസലേമിലെ വിശുദ്ധസ്ഥലങ്ങളുടെ മേല്‍നോട്ടം വഹിക്കുന്ന ഫ്രാന്‍സിസ്കന്‍ വൈദികരുടെ മേല്‍നോട്ടത്തില്‍ ജെറുസലേമിലും ബെത്ലഹേമിലും പ്രത്യേക പ്രാര്‍ത്ഥനകള്‍ നടന്നു. ഒക്ടോബര്‍ 13, 14, ഇന്നലെ പതിനേഴാം തീയതി അടക്കം വിവിധ ദിവസങ്ങളില്‍ ഒരുക്കിയ പ്രാര്‍ത്ഥനാകൂട്ടായ്മയില്‍ നിരവധി പേര്‍ സംബന്ധിച്ചു. ഇസ്രായേലിന്റെ പാത്രിയാർക്കൽ വികാരിയും ലത്തീൻ പാത്രിയാർക്കേറ്റിന്റെ സഹായിയുമായ മോണ്‍. റഫീഖ് നഹ്‌റ, ഇന്നലെ ബെത്ലഹേമിലെ പ്രാർത്ഥനകൾക്ക് നേതൃത്വം നല്‍കി.
