തിരുവല്ല : ഭാരത ഉണർവ്വിനു വേണ്ടി സഭകളെ സജ്ജമാക്കുവാനും, കർതൃദാസന്മാരെ അതിനായി ഒരുക്കുവാനും ആത്മനിയോഗങ്ങളും, ദർശനങ്ങളും പങ്കു വെയ്ക്കുവാനും ഒരു മിഷനറി സായാഹ്നം തിരുവല്ലയിൽ. ഫെബ്രു 29 വ്യാഴാഴ്ച വൈകിട്ട് 6 മുതൽ 8 വരെ തിരുവല്ല മഞ്ഞാടി ഐ.പി.സി പ്രെയർ സെൻ്ററിൽ നടക്കും.
ദേശീയ പ്രാർത്ഥന മൂവ്മെൻ്റിനു നേതൃത്വം നൽകുന്ന പാസ്റ്റേഴ്സ് അരുൾ തോമസ്, ചാണ്ടി വർഗ്ഗീസ്, രാജ് മോഹൻ, അനീഷ് മനോ സ്റ്റീഫൻ, കെ. ആർ. എബ്രഹാം എന്നിവർ ഡൽഹിയിൽ നിന്ന് ഈ മീറ്റിംങിൽ പങ്കെടുക്കും. പാസ്റ്റർ രാജു പൂവക്കാല യോഗത്തിൽ അദ്ധ്യക്ഷത വഹിക്കും. ഏപ്രിൽ 5 മുതൽ 7 വരെ ദേശവ്യാപകമായി നടത്തുന്ന ഉപവാസ പ്രാർത്ഥനയുടെ പ്രാധാന്യത, ലക്ഷ്യം, ക്രമീകരണം എന്നിവയെ കുറിച്ച് വിശദീകരിക്കും.
ഇൻഡ്യൻ സഭ പീഡനങ്ങളിൽ കൂടെ കടന്നു പോകുന്ന വർത്തമാനകാല സാഹചര്യത്തിൽ ആത്മാവിൻ്റെ ഐക്യതയിലും പരിശുദ്ധാത്മാവിൻ്റെ ശക്തിയിലും നാം നിലനിൽക്കുവാൻ ശുശ്രൂഷകാ സമ്മേളനം ഉപകരിക്കും. സഭാ സംഘടനാ വെത്യാസമെന്യേ ഏവരേയും സ്വാഗതം ചെയ്യുന്നു. പ്രെയർ സെൽ ലീഡേഴ്സ്, സന്നദ്ധ സുവിശേഷ പ്രവർത്തകർ, മിഷൻ – ചർച്ച് ഭാരവാഹികൾ, സൺഡേസ്കൂൾ – യൂത്ത് കൗൺസിലേഴ്സ് തുടങ്ങിയവർക്കും സഭാ പ്രതിനിധികൾക്കും യോഗത്തിൽ പങ്കെടുക്കാം.
കൂടുതൽ വിവരങ്ങൾക്ക് : പാ. ജെറി അലക്സാണ്ടർ ( 9447592893 ), ജോബി വർഗ്ഗീസ് (9447354848 )
