കൊട്ലിപേട്ടെ: ഐപിസി ചർച്ച് കൊട്ലിപേട്ടെയിൽ ശുശ്രൂഷകരുടെ പ്രത്യേക സംഗമം ആത്മീയ അന്തരീക്ഷത്തിൽ സംഘടിപ്പിച്ചു.
സമ്മേളനത്തിന് പാസ്റ്റർ ജോശുവ അധ്യക്ഷത വഹിച്ചു. തുടക്കത്തിൽ പാസ്റ്റർ രാജൻ ആത്മീയ ആരാധനയ്ക്ക് നേതൃത്വം നൽകി. തുടർന്ന് വിവിധ ശുശ്രൂഷാ മേഖലകളിൽ പ്രവർത്തിക്കുന്ന ശുശ്രൂഷകർ തങ്ങളുടെ സേവന കേന്ദ്രങ്ങളുടെ വിവരങ്ങൾ പങ്കുവെച്ചു. ഇതിലൂടെ പരസ്പര പ്രോത്സാഹനവും ആത്മീയ ഐക്യവും പ്രകടമായി.
സമ്മേളനത്തിലെ പ്രധാന ഘട്ടമായി എല്ലാ ശുശ്രൂഷകരും ഒന്നിച്ച് പ്രാർത്ഥിച്ച് ദൈവസാന്നിധ്യം അനുഭവിച്ചു.
മുഖ്യാതിഥികളായി പങ്കെടുത്ത ഐപിസി കരിഷ്മ സെൻറർ പാസ്റ്ററും ഐപിസി കർണാടക സ്റ്റേറ്റ് ഉപാധ്യക്ഷനായ കെ.വി. ജോസ് ദൈവവചനത്തെ ആസ്പദമാക്കി ശക്തമായ സന്ദേശം നൽകി. ശുശ്രൂഷകർ വിശ്വാസത്തിൽ സ്ഥിരത പുലർത്തുകയും, ഐക്യത്തോടെ പ്രവർത്തിക്കുകയും, ദൈവപ്രസാദം പ്രാപിക്കുന്ന ജീവിതം നയിക്കണമെന്നും അദ്ദേഹം ഉത്സാഹിപ്പിച്ചു.
അവസാനമായി പാസ്റ്റർ അബ്രഹാം കോശി സമാപന പ്രാർത്ഥന നടത്തി അന്തിമ ആശീർവാദം നൽകി.
ഈ ശുശ്രൂഷക സംഗമം ആത്മീയ ബലവർധനയ്ക്കും ഐക്യത്തിനും ഭാവിയിലെ ശുശ്രൂഷാ പ്രവർത്തനങ്ങൾക്ക് പുതുമയുള്ള ഉത്സാഹം നൽകുന്നതായി മാറി.
വാർത്ത: പാ ഫ്രെഡി കൂർഗ്

Comments are closed.