മാഡ്രിഡ്: നാലു കോടിയിലേറെ ജനങ്ങളുള്ള സ്പെയ്നിന്റെ ഹൃദയം സ്വന്തമാക്കിയാണ് സ്പാനിഷ് പരിശീലകൻ ലൂയിസ് ഡി ലാ ഫ്യുയന്തെയുടെ ടീം യൂറോ കപ്പ് കിരീടത്തിൽ മുത്തമിട്ടത്. ആ പരിശീലകൻ്റെ ഹൃദയം കീഴടക്കിയത് രക്ഷകനായ ക്രിസ്തുവാണ്.
ലൂയിസ് ഡി ലാ ഫ്യുയന്തെയുടെ നേട്ടം ലോകമെങ്ങും ആഘോഷിക്കപ്പെടുമ്പോൾ അതിനു പിന്നിലെ ആത്മീയ പ്രചോദനം യുവതലമുറയ്ക്കും മാതൃകയാണ്. തന്റെ ക്രൈസ്തവ വിശ്വാസത്തെ പരസ്യമായി ഉയർത്തിപ്പിടിക്കുന്ന ലൂയിസിനെയും അദ്ദേഹം പരിശീലിപ്പിച്ച സ്പാനിഷ് പടയെയും അന്താരാഷ്ട്ര മാധ്യമങ്ങളും ലോക രാജ്യങ്ങളും വാനോളം പുകഴ്ത്തുകയാണ്. ഫൈനൽ പോരാട്ടത്തിൽ ഇംഗ്ലണ്ടിനെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് കീഴടക്കിയാണ് സ്പെയിൻ യൂറോ കപ്പിൽ നാലാം കിരീടം സ്വന്തമാക്കിയത്.
ഫുട്ബോൾ ടീമിനെയും പരിശീലകൻ ലൂയിസ് ഡി ലാ ഫ്യുയന്തെയെയും അഭിനന്ദിച്ച് സ്പാനിഷ് മെത്രാന്മാരും രംഗത്തെത്തി.
