Ultimate magazine theme for WordPress.

സ്പെയിനിലെ കത്തീഡ്രലുകളിൽ ഇനി മുതൽ വെർച്വൽ റിയാലിറ്റി സാങ്കേതിക വിദ്യ

മാഡ്രിഡ് : സ്പെയിനിലെ 10 രൂപതകളിലെ കത്തീഡ്രലുകളിൽ 360º വെർച്വൽ റിയാലിറ്റി ഗ്ലാസുകൾ ഉപയോഗിച്ച്, പുരാതനമായ ദേവാലയത്തിന്റെ കലാപരമായ മൂല്യവും ദൈവശാസ്ത്രമായ മാനവും ആസ്വദിക്കാനുമുള്ള സാങ്കേതിക വിദ്യ ലഭ്യമാക്കി.

ബാഴ്‌സിലോണ, സലാമങ്ക, ആവില, അസ്റ്റോർഗ, ജാൻ, ജെറെസ് ഡി ലാ ഫ്രോണ്ടേറ, സിഗ്യൂൻസ, ബെയ്‌സ, കാഡിസ്, മലാഗ എന്നീ കത്തീഡ്രലുകളിലും മറ്റ് രണ്ട് ദേവാലയങ്ങളിലും വിര്‍ച്വല്‍ റിയാലിറ്റി സംവിധാനം നടപ്പിലാക്കിയിട്ടുണ്ട്. കത്തീഡ്രൽ മുഴുവനും ഡ്രോൺ ചിത്രങ്ങളിൽ കാണിച്ചിരിക്കുന്നുവെന്നും ചിത്രങ്ങൾക്ക് ഒപ്പം വിവരണം ഉണ്ടെന്നും ആർട്ടി സ്പ്ലെൻഡോർ എന്ന കമ്പനിയുടെ കമ്മ്യൂണിക്കേഷൻസ് മേധാവി അൻ്റോണിയോ ഒർട്ടിസ് എസിഐ പ്രെൻസയോട് പറഞ്ഞു.

Sharjah city AG

Comments are closed.