ജൂബ: പതിറ്റാണ്ടുകൾ നീണ്ട ആഭ്യന്തര യുദ്ധങ്ങൾക്കും പ്രതിസന്ധികൾക്കും ശേഷം, ദക്ഷിണ സുഡാനിലെ ഉൾനാടൻ ഗോത്രവിഭാഗങ്ങൾക്ക് സ്വന്തം ഭാഷയിൽ ദൈവവചനം വായിക്കാനുള്ള അവസരം ഒരുങ്ങുന്നു. വൈക്ലിഫ് ബൈബിൾ ട്രാൻസ്ലേറ്റേഴ്‌സിന്റെയുംമറ്റ് അന്താരാഷ്ട്ര വിവർത്തന ഏജൻസികളുടെയും സഹായത്തോടെയാണ് ഈ വിവർത്തനങ്ങൾ പൂർത്തിയായത്.
ദശാബ്ദങ്ങളായുള്ള ആഭ്യന്തര യുദ്ധങ്ങൾക്കും ദാരിദ്ര്യത്തിനും ഇടയിലും ആത്മീയ പ്രത്യാശ പകർന്നുനൽകിക്കൊണ്ട് ദക്ഷിണ സുഡാനിലെ ഡിഡിംഗ , ഫുർ തുടങ്ങിയ ഗോത്ര ഭാഷകളിൽ പുതിയ നിയമത്തിന്റെ വിവർത്തനം പൂർത്തിയാക്കി വിശ്വാസികൾക്ക് സമർപ്പിച്ചു. വൈക്ലിഫ് ബൈബിൾ ട്രാൻസ്ലേറ്റേഴ്‌സിന്റെയും മറ്റ് മിഷണറി സംഘടനകളുടെയും മുപ്പത് വർഷത്തോളം നീണ്ട കഠിനാധ്വാനത്തിന്റെ ഫലമായാണ് ഈ വിവർത്തനങ്ങൾ യാഥാർത്ഥ്യമായത്. സ്വന്തം മാതൃഭാഷയിൽ വചനം ലഭ്യമായതോടെ, “ദൈവം ഇപ്പോൾ ഞങ്ങളുടെ ഭാഷയിൽ സംസാരിക്കുന്നു” എന്നാണ് ബൈബിൾ ഏറ്റുവാങ്ങിക്കൊണ്ട് പ്രാദേശിക ഗോത്രതലവൻമാർ പ്രതികരിച്ചത്.

Comments are closed.