വ്യോമയാന സേവന നിയന്ത്രണങ്ങൾ നീക്കാൻ തീരുമാനവുമായി ദക്ഷിണ കൊറിയ
സോൾ : അന്താരാഷ്ട്ര വിമാനങ്ങളുടെ പ്രവർത്തനത്തിനുള്ള നിയന്ത്രണങ്ങൾ നീക്കുവാനും ഔട്ട്ബൗണ്ട് റൂട്ടുകളുടെ എണ്ണം വിപുലീകരിക്കാനും പകർച്ചവ്യാധിക്ക് മുമ്പുള്ള അവസ്ഥയിലേക്ക് മടങ്ങാനുള്ള തയ്യറെടുപ്പിൽ ദക്ഷിണ കൊറിയയുടെ ഗതാഗത മന്ത്രാലയം.
വ്യോമയാന വ്യവസായം സാധാരണ നിലയിലാക്കുന്നതിനുള്ള നടപടികൾ ബുധനാഴ്ച മുതൽ പ്രയോഗിക്കുമെന്ന് അധികൃതർ അറിയിച്ചു.
ജൂണിൽ ആഴ്ചയിൽ 762 അന്താരാഷ്ട്ര വിമാന സർവീസുകൾക്ക് മന്ത്രാലയം അംഗീകാരം നൽകിയിട്ടുണ്ട്, മെയ് മാസത്തെ അപേക്ഷിച്ച് 230 വിമാനങ്ങൾ കൂടി ചേർത്തു, എന്നാൽ എയർ കാരിയറുകൾക്ക് സേവനങ്ങൾ വിപുലീകരിക്കാൻ താൽപ്പര്യമുണ്ടെങ്കിൽ കൂടുതൽ അനുമതികൾ നൽകാൻ തയ്യാറാണെന്നും ഗതാഗത മന്ത്രാലയം അറിയിച്ചു . പൊതുജനങ്ങളുടെ അസൗകര്യം കുറയ്ക്കാനും വ്യോമയാന വ്യവസായത്തിന്റെ പുനരുജ്ജീവനം നടപ്പിലാക്കുവാനുമാണ് ഇങ്ങനൊരു തീരുമാനം ”ഗതാഗത മന്ത്രി വോൺ ഹീ-റിയോംഗ് പറഞ്ഞു.
