പുനലൂർ : അസംബ്ലിസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്റ്റ് സീനിയർ സഭാ ശുശ്രൂഷകൻ ദൈവദാസൻ പാസ്റ്റർ എം പി തോമസിൻറ ഏക മകൻ ആൽവിൻ തോമസ് ജൂലൈ 31 തിങ്കളാഴ്ച്ച നിര്യാതനായി. അമേരിക്കയിൽ ആയിരുന്ന ആൽവിൻ തോമസ് കടുത്ത നടുവേദനയെ തുടർന്ന് നാട്ടിൽ ചികിത്സ തേടി വന്നപ്പോളാണ് വിദഗ്ധ പരിശോധനയിൽ ക്യാൻസർ ശരീരത്തെ ഗുരുതരമായി ബാധിച്ചിരുന്ന വിവരം അറിയുന്നത്. സംസ്കാരം പിന്നീട്. ദുഃഖത്തിലായിരിക്കുന്ന പ്രിയപ്പെട്ടവരെയും കുടുംബങ്ങളെയും പ്രാർത്ഥനയിൽ ഓർക്കുക.
