Ultimate magazine theme for WordPress.

കുട്ടികൾക്ക് സോഷ്യൽ മീഡിയ നിരോധിക്കണം; പാർലമെന്റിൽ ആവശ്യം ഉയരുന്നു

ന്യൂഡൽഹി: രാജ്യത്തെ കൗമാരക്കാരുടെ സുരക്ഷയും ഡാറ്റാ സ്വകാര്യതയും മുൻനിർത്തി സോഷ്യൽ മീഡിയ ഉപയോഗത്തിൽ നിയന്ത്രണം വേണമെന്ന് എൻ ഡി എ സഖ്യകക്ഷിയായ ടി ഡി പി. ഇന്ത്യയിലെ കുട്ടികൾ ഉൽപ്പാദിപ്പിക്കുന്ന വിവരങ്ങൾ ഉപയോഗിച്ച് വിദേശ കമ്പനികൾ സാമ്പത്തിക നേട്ടം ഉണ്ടാക്കുകയാണെന്ന് എംപി ലാവു ശ്രീകൃഷ്ണ ദേവരായലു ലോക്‌സഭയിൽ പറഞ്ഞു.

കുട്ടികളുടെ മാനസികാരോഗ്യം സംരക്ഷിക്കുന്നതിനായി ഓസ്‌ട്രേലിയ മാതൃകയിൽ നിയമം കൊണ്ടുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മെറ്റ, യൂട്യൂബ് തുടങ്ങിയ വമ്പൻ കമ്പനികൾക്ക് ഇന്ത്യ വലിയ വിപണിയായിരിക്കെ ഈ നിർദ്ദേശം ഗൗരവകരമായ ചർച്ചകൾക്ക് വഴിയൊരുക്കിയിരിക്കുകയാണ്.

Sharjah city AG

Comments are closed.