Ultimate magazine theme for WordPress.

സ്നേഹ ഷാജിയ്ക്ക് മാധ്യമ പുരസ്കാരം

കോട്ടയം :മോർണിം​ഗ് ന്യൂസ് അസോസിയേറ്റ് എഡിറ്റർ സ്നേഹ ഷാജിയ്ക്ക് 24 ഫിലിം സൊസൈറ്റിയുടെ മാധ്യമ പുരസ്കാരം.

 

സനം ടിവി, ക്രിസ്റ്റ്യൻ ലൈവ് , ടി.വി യുഎസ്എ, എന്നീ ചാനലുകളിൽ ന്യൂസ് റീഡറായും സി 21 എന്ന ഈവനിം​ഗ് ഡെയ്ലി പത്രത്തിന്റെ എഡിറ്ററായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.

മലയാള മനോരമ ബാലജനസഖ്യം കോട്ടയം സോൺലീഡറായും പ്രവർത്തിച്ചിണ്ട്. സ്കൂൾ, കോളേജ് തലങ്ങളിൽ കലാ കായിക രം​ഗങ്ങളിലും സംസ്കൃതി പുരസ്കാർ ഉൾപ്പടെ നിവധി അവാർഡുകളും പുരസ്കാരങ്ങളും നേടിയിട്ടുണ്ട്. കേരള പത്രപ്രവർത്തക അസോസിയേഷൻ അം​ഗമാണ് സ്നേഹ.

 

നിരവധി സ്റ്റേജുകളിൽ അവതാരകയായും യുവജന പ്രവർത്തനങ്ങളിലും സജീവമാണ്. ഇന്നലെ കോട്ടയം മാമ്മൻ മാപ്പിളഹാളിൽ നടന്ന ചടങ്ങിൽ അവാർഡ് ഏറ്റുവാങ്ങി. മാധ്യമ പ്രവർത്തകനായ ഷാജിവാഴൂരിന്റെ മകളാണ് സ്നേഹ ഷാജി.

Sharjah city AG

Comments are closed.