രാജ്യത്ത് പുതിയ കോവിഡ് കേസുകളില്‍ നേരിയ കുറവ്
ന്യൂഡല്‍ഹി: രാജ്യത്ത് പ്രതിദിന കോവിഡ് കേസുകള്‍ നേരിയ കുറവ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 3,451 പേര്‍ക്കാണ് രോഗം ബാധിച്ചത്. കഴിഞ്ഞ ദിവസം പ്രതിദിന കേസുകള്‍ 3,805 മാത്രമായിരുന്നു. പ്രതിവാര ശരാശരി രോഗബാധിതരുടെ എണ്ണം 3,287 ആയി ഉയരുകയും ചെയ്തു.
വിവധ സംസ്ഥാനങ്ങളിലായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 20,635 ആയി വര്‍ധിച്ചിട്ടുണ്ട്. ഡല്‍ഹിയില്‍ തന്നെയാണ് രോഗവ്യാപനം കൂടുതല്‍. 5,955 പേരാണ് രാജ്യതലസ്ഥാനത്ത് ചികിത്സയില്‍ കഴിയുന്നത്. കേരളം (2,963), ഹരിയാന (2,650), ഉത്തര്‍ പ്രദേശ് (2,036), കര്‍ണാടക (1,945), മഹാരാഷ്ട്ര (1,277) എന്നിവിടങ്ങളാണ് രോഗികള്‍ കൂടുതലുള്ള മറ്റ് സംസ്ഥാനങ്ങള്‍.എന്നാല്‍ രോഗമുക്തി നേടുന്നവരുടെ എണ്ണം തുടര്‍ച്ചായായി 3,000 കടക്കുന്നത് ആശ്വാസകരമാണ്. 3,079 പേരാണ് മഹാമാരിയില്‍ നിന്ന് ഇന്നലെ മുക്തി നേടിയത്. 40 മരണവും ഇന്നലെ കോവിഡ് മൂലം സംഭവിച്ചു
