ദേശത്തിന്റെ സൗഖ്യത്തിനായി 16 മണിക്കൂർ പ്രാർത്ഥന നാളെ
നമ്മുടെ നാട് കടന്നുപോകുന്ന കോവിഡ് പ്രതിസന്ധിയുടെ നടുവിൽ ദൈവദാസൻമാർക്കും ദൈവജനത്തിനും ദേശത്തിനും വേണ്ടിയുള്ള സൗഖ്യത്തിനായി കേരള യുണൈറ്റഡ് ക്രിസ്ത്യൻ പ്രയർ, കേരളത്തിലെ 14 ജില്ലകളെയും ഏകോപിപ്പിച്ചുകൊണ്ട് നാളെ മെയ് 29 ശനിയാഴ്ച 16 മണിക്കൂർ പ്രാർത്ഥന നടത്തുന്നു. *രാവിലെ ആറു മുതൽ രാത്രി പത്തു വരെ ഓരോ ജില്ലകൾക്കും പ്രത്യേകം സമയം വേർതിരിച്ച് പ്രാർത്ഥന നടക്കും.കേരളത്തിനകത്തുനിന്നും പുറത്തുനിന്നുമായി അനേകം ദൈവദാസന്മാരും ദൈവമക്കളും ദേശത്തിന്റെ സൗഖ്യത്തിനായുള്ള പ്രാർത്ഥനയിൽ സംബന്ധിക്കും.
