Ultimate magazine theme for WordPress.

വിമാനങ്ങൾ കുട്ടിയിടിച്ച് ആറ് മരണം

ഡാളസ് :രാജ്യത്ത് എയര്‍ ഷോയില്‍ പങ്കെടുത്ത രണ്ടു വിമാനങ്ങൾ ആകാശ അഭ്യാസ പ്രകടനങ്ങൾ നടത്തുന്നതിനിടയിൽ കൂട്ടിയിടിച്ച്‌ ആറു മരണം . വെറ്ററൻസ് ഡേയോടനുബന്ധിച്ചു ഡാലസില്‍ ശനിയാഴ്ച നടന്ന ആകാശ അഭ്യാസ പ്രകടനങ്ങൾക്കിടയിൽ ആയിരുന്നു സംഭവം.രണ്ടാം ലോക മഹായുദ്ധകാലത്ത് ഉപയോഗിച്ച ഒരു ബോയിംഗ് ബി -17 ഫ്‌ലയിംഗ് ഫോര്‍ട്രസും, ബെല്‍ പി -63 കിംഗ്കോബ്രയുമാണ് കൂട്ടിയിടിച്ചത്.
അപകടം ഹൃദയഭേദകമാണെന്ന് ഡാലസ് മേയര്‍ എറിക് ജോണ്‍സണ്‍ പ്രതികരിച്ചു. നാഷനല്‍ ട്രാന്‍സ്പോര്‍ടേഷന്‍ സേഫ്റ്റി ബോര്‍ഡ് ലോകല്‍ പൊലീസും അഗ്നിരക്ഷാസേനയും ചേര്‍ന്ന് അപകടസ്ഥലത്തിന്റെ നിയന്ത്രണം ഏറ്റെടുത്ത് അന്വേഷണം ആരംഭിച്ചതായി മേയര്‍ അറിയിച്ചു. അപകടത്തില്‍ മരിച്ചവരുടെ വിശദ വിവരങ്ങളോ, അപകടത്തിന്റെ കാരണമോ അധികൃതര്‍ ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല..പരിചയ സമ്പന്നരായ വിരമിച്ച സൈനീക പൈലറ്റുമാരാണ് വിമാനത്തിന്റെ കോക് പിറ്റിൽ ഉണ്ടായിരുന്നതെന്നും അധികൃതർ വ്യക്തമാക്കി.

Sharjah city AG