മദര്‍ ജനറലായി വീണ്ടും സിസ്റ്റര്‍ ലിസി തട്ടില്‍ തെരഞ്ഞെടുക്കപ്പെട്ടു
റോം :റോം ആസ്ഥാനമായി പ്രവർത്തിക്കുന്ന ഫ്രാന്‍സിസ്കന്‍ സിസ്റ്റേഴ്സ് ഓഫ് സെന്റ് എലിസബത്ത് സന്യാസിനീ സഭയുടെ മദര്‍ ജനറലായി സിസ്റ്റര്‍ ലിസി തട്ടില്‍ തെരഞ്ഞെടുക്കപ്പെട്ടു. അങ്കമാലി ചെത്തിക്കോട് തട്ടില്‍ വര്‍ഗീസ്-റോസ ദമ്പതികളുടെ മകളാണ്. കഴിഞ്ഞ 38 വര്‍ഷമായി ഇറ്റലിയിലെ വിവിധ പ്രദേശങ്ങളില്‍ സേവനമനുഷ്ഠിച്ചുവരുന്ന സിസ്റ്റര്‍ തുടര്‍ച്ചയായി രണ്ടാം പ്രാവശ്യമാണ് മദര്‍ ജനറലാകുന്നത്. ഫ്രാന്‍സിസ് തട്ടില്‍, ഗ്രേസി പീറ്റര്‍, ഷീബ മാര്ട്ടിന് എന്നിവര്‍ സഹോദരങ്ങളാണ്.
