കോട്ടയം : പ്രശസ്ത സുവിശേഷ പ്രഭാഷക സിസ്റ്റർ അന്ന കണ്ടത്തിലിന്റെ സംസ്കാരം മാർച്ച് 10 ചൊവ്വാഴ്ച നടക്കും. ശാരീരികമായ അവശതകളെത്തുടർന്ന് കോട്ടയത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു അവർ.
ശുശ്രൂഷകൾ നാളെ രാവിലെ 7 മണിക്ക് വസതിയിൽ ആരംഭിക്കും. തുടർന്ന് 9:30 മുതൽ കോട്ടയം ഐ.പി.സി തിയോളജിക്കൽ സെമിനാരി ഓഡിറ്റോറിയത്തിൽ പൊതുദർശനവും ശുശ്രൂഷകളും നടക്കും. വൈകുന്നേരം 3 മണിയോടെ കോട്ടയം ചിലമ്പുക്കുന്നിലെ മിസ്പാ ഫുൾ ഗോസ്പൽ ചർച്ച് സെമിത്തേരിയിലാണ് സംസ്കാരം നിശ്ചയിച്ചിരിക്കുന്നത്.
വേലങ്ങാട്ട് കണിയാമ്പറമ്പിൽ പ്രൊഫ. കെ.വി. എബ്രഹാമാണ് ഭർത്താവ്. ക്രൈസ്തവ മേഖലയിലെ പ്രമുഖ വ്യക്തിത്വങ്ങളും വിശ്വാസികളും ശുശ്രൂഷകളിൽ പങ്കുചേരും.
-
മക്കൾ: പരേതനായ വിനു വർഗീസ് എബ്രഹാം, പാസ്റ്റർ അനി ഈപ്പൻ എബ്രഹാം.
-
മരുമക്കൾ: മാമംഗലം പാലത്തിങ്കൽ ബിന്ദു വിനു, പരാത്തുംപാറ താമരശ്ശേരിൽ സൂനം അനി.

Comments are closed.