ഒറ്റപ്പെണ്‍കുട്ടി സ്‌കോളര്‍ഷിപ്പ്
സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് സെക്കന്‍ഡറി എജ്യുക്കേഷന്‍ (സി.ബി.എസ്.ഇ.) സ്‌കൂളില്‍ നിന്നും 2020-ല്‍ 60 ശതമാനം മാര്‍ക്കു വാങ്ങി പത്താംക്ലാസ് പാസായി പ്ലസ് ടു തലത്തില്‍ സി.ബി.എസ്.ഇ. സ്‌കൂളില്‍ തുടര്‍ന്നും പഠിക്കുന്ന ഒറ്റപ്പെണ്‍കുട്ടികള്‍ക്ക് സി.ബി.എസ്.ഇ. മെറിറ്റ് സ്‌കോളര്‍ഷിപ്പ് പ്രഖ്യാപിച്ചു. രക്ഷിതാക്കള്‍ക്ക് ഒരു കുട്ടി മാത്രമേ ഉണ്ടാകാന്‍ പാടുള്ളൂ. അത് പെണ്‍കുട്ടി ആയിരിക്കണം. ഈ വ്യവസ്ഥ തൃപ്തിപ്പെടുത്തുന്ന കുട്ടിയെ \’ഒറ്റപ്പെണ്‍കുട്ടി\’യായി പരിഗണിക്കും. ഒരുമിച്ചു ജനിച്ച എല്ലാ പെണ്‍കുട്ടികളെയും \’ഒറ്റപ്പെണ്‍കുട്ടി\’ ആയി പരിഗണിക്കും. പ്രതിമാസം 500 രൂപ നിരക്കില്‍ രണ്ടുവര്‍ഷത്തേക്കാണ് സ്‌കോളര്‍ഷിപ്പ് അനുവദിക്കുക
