സിക്കിം : മിന്നൽ പ്രളയത്തിൽ മരണസംഖ്യ 53 ആയി ഉയർന്നു. ഇനിയും കണ്ടെതാനുള്ളത് 100ലധികം പേരെയാണ്. കാണാതായവർക്കായി ആര്‍മിയുടേയും എന്‍ഡിആര്‍എഫിന്റേയും രക്ഷാപ്രവര്‍ത്തനം തുടരുന്നു. സിങ്താമിൽ കാണാതായ 22 സൈനികരിൽ ഏഴുപേരുടെ മൃതദേഹമാണ് ഇതുവരെ കണ്ടെത്തിയത്. വടക്കന്‍ സിക്കിമിലേക്കുള്ള ആശയവിനിമയം പൂര്‍ണമായും നിലച്ചു. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് നാല് ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചു.
