സിക്കിം: ടീസ്റ്റ നദിയിലെ വെള്ളപ്പൊക്കത്തില്‍ തകര്‍ന്ന വടക്കന്‍ സിക്കിമില്‍ നിന്ന് ചൊവ്വാഴ്ച 176 വിനോദസഞ്ചാരികളെ എയര്‍ലിഫ്റ്റ് ചെയ്തു.വടക്കന്‍ സിക്കിമിലെ ലാചെന്‍, ലാചുങ് പട്ടണങ്ങളില്‍ നിന്ന് Mi-17 V5, CH-47 Chinooks, Cheetah ഹെലികോപ്റ്ററുകള്‍ ഉപയോഗിച്ച് 26 വിദേശികള്‍ ഉള്‍പ്പെടെ 690 പേരെ തിങ്കളാഴ്ച മുതല്‍ ഇന്ത്യന്‍ വ്യോമസേന ഒഴിപ്പിച്ചു.
സിക്കിമിലെ വെള്ളപ്പൊക്കത്തിന് ശേഷമുള്ള ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി, വിദൂര പ്രദേശങ്ങളില്‍ കുടുങ്ങിയവരെ ഒഴിപ്പിക്കാനും അവശ്യസാധനങ്ങള്‍ ഒറ്റപ്പെട്ട പ്രദേശങ്ങളിലേക്ക് എത്തിക്കാനും ഐഎഎഫ് Mi-17 V5, CH-47 Chinooks, Cheetah ഹെലികോപ്റ്ററുകള്‍ വിന്യസിച്ചിട്ടുണ്ട്.
