ഒമാനിൽ മലയാളി കുഴഞ്ഞ് വീണ് മരണമടഞ്ഞു.
ഒമാനിൽ മലയാളി കുഴഞ്ഞ് വീണ് മരണമടഞ്ഞു.
ഒമാനിൽ മലയാളി കുഴഞ്ഞ് വീണ് മരണമടഞ്ഞു.
മസ്കറ്റ് : തൃശ്ശൂർ ഒല്ലൂർ കണ്ടനാടൻ സ്വദേശി ശ്രീ ഇഗ്‌നേഷ്യസ് ജോസാണ് (53 വയസ്സ്) മസ്കറ്റിൽ മെയ് 12 ബുധനാഴ്ച്ച കുഴഞ്ഞു വീണ് മരണമടഞ്ഞത്. ഏകദേശം ഒരു മാസം മുൻപാണ് നാട്ടിൽ നിന്നും ഒമാനിൽ എത്തിയത്. കുറച്ച് ദിവസം മുൻപ് ശാരീരിക അസ്വസ്ഥതതകളെ തുടർന്ന് നടത്തിയ പരിശോധനയിൽ കോവിഡ് സ്ഥിതീകരിച്ചിരുന്നു. തുടർന്ന് ബർക്കയിലെ താമസസ്ഥലത്ത് ഐസൊലേഷനിൽ കഴിയവേ കുഴഞ്ഞു വീഴുകയായിരുന്നു.
ഭാര്യ : ശോഭ. മക്കൾ : ആൻസൺ, ആൻമേരി. മൃതദേഹം സോഹാറിൽ സംസ്കരിക്കും. ദുഃഖത്തിൽ ആയിരിക്കുന്ന കുടുംബങ്ങളെ പ്രാർത്ഥനയിൽ ഓർക്കുക.
